Short Vartha - Malayalam News

കുംഭകോണക്കേസിൽ സിദ്ധാരാമയ്യക്കെതിരായ നടപടികൾ സ്റ്റേ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

മുഡ ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 29ലേക്ക് മാറ്റിയ ഹൈക്കോടതി അതുവരെ സിദ്ധാരാമയ്യക്കെതിരെ നടപടികൾ സ്വീകരിക്കരുതെന്ന് വിചാരണ കോടതിക്ക് നിർദേശം നൽകി. പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധാരാമയ്യ ഹൈക്കോടതിയിൽ ഹർജി നൽകിയത്.