Short Vartha - Malayalam News

വയനാട് ഉരുള്‍പൊട്ടല്‍; മരണപ്പെട്ട കര്‍ണാടക സ്വദേശികള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട കര്‍ണാട സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍ പൊട്ടലില്‍ ആറ് കര്‍ണാടകക്കാര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. ദുരന്തമുഖത്തുള്ളവരെ രക്ഷിക്കുകയെന്നതിനാണ് പ്രഥമ പരിഗണന. അപകടത്തില്‍പ്പെട്ട കര്‍ണാടക സ്വദേശികളെ സംസ്ഥാനത്ത് എത്തിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.