Short Vartha - Malayalam News

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയുള്ള അഴിമതിക്കേസ് ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിലേക്ക്

മുഡ അഴിമതിക്കേസില്‍ ഇന്ന് ജനപ്രതിനിധികളുടെ പ്രത്യേക കോടതിയില്‍ സിദ്ധരാമയ്യക്കെതിരെ ഹര്‍ജി നല്‍കും. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന ഗവര്‍ണറുടെ ഉത്തരവ് പരാതിക്കാരന്‍ ഹാജരാക്കും. അതേസമയം കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കും. സിദ്ധരാമയ്യക്ക് എതിരായ കവീറ്റ് ഹര്‍ജിയും ഇന്ന് സിദ്ധരാമയ്യ നല്‍കുന്ന ഹര്‍ജിയും ചേര്‍ത്താകും കര്‍ണാടക ഹൈക്കോടതി പരിഗണിക്കുക.