Short Vartha - Malayalam News

അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കരുത്; സിദ്ധരാമയ്യക്ക് കത്തയച്ച് പിണറായി വിജയൻ

ഷിരൂരിൽ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. രക്ഷാപ്രവർത്തനത്തിൽ നിർണായക പുരോഗതി ഉണ്ടാകുന്നതുവരെ തിരച്ചിൽ തുടരണമെന്നും സാധ്യമായ എല്ലാ ഉപകരണങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ അഭ്യർത്ഥിച്ചു. രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങൾക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു. രക്ഷാപ്രവർത്തനം നിർത്തിവയ്ക്കരുതെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പെട്ടു. തിരച്ചിൽ താത്കാലികമായി നിർത്താനുള്ള തീരുമാനം ദൗർഭാഗ്യകരമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.