Short Vartha - Malayalam News

യുക്രൈനിലെ ഖാർകിവിൽ റഷ്യൻ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു

കിഴക്കൻ യുക്രൈനിയൻ നഗരമായ ഖാർകിവിൽ റഷ്യൻ ആക്രമണത്തിൽ 14 വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും 59 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രൈനിയൻ അധികൃതർ അറിയിച്ചു. ബെൽഗൊറോഡ് മേഖലയിൽ നിന്ന് ബോംബുകൾ ഉപയോഗിച്ച് അഞ്ച് ഇടങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്. ആക്രമണത്തിൻ്റെ ഫലമായി 12 നിലകളുള്ള കെട്ടിടം ഉൾപ്പെടെ തകർന്നുവെന്ന് ഖാർകിവ് റീജിയണൽ ഗവർണർ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ 20 പേരുടെ നില ഗുരുതരമാണെന്നും ഗവർണർ അറിയിച്ചു.