Short Vartha - Malayalam News

പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റില്‍ യുക്രൈന്‍ സന്ദര്‍ശിച്ചേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് 23 ന് യുക്രൈന്‍ സന്ദര്‍ശിച്ചേക്കും. പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് മോദി യുക്രൈന്‍ സന്ദര്‍ശിക്കുന്നത്. മോദി റഷ്യ സന്ദര്‍ശിച്ച് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് യുക്രൈന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നത്.