Short Vartha - Malayalam News

മോദിയുടെ റഷ്യ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സെലന്‍സ്‌കി

പ്രധാനമന്ത്രി നരന്ദ്രേ മോദിയുടെ റഷ്യ സന്ദര്‍ശനത്തെ വിമര്‍ശിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും ക്രൂരനായ കുറ്റവാളിയെ ആലിംഗനം ചെയ്യുന്നത് വലിയ നിരാശയും സമാധാന ശ്രമങ്ങള്‍ക്കേറ്റ പ്രഹരവുമാണെന്ന് സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു. യുക്രൈനിലെ കൈവില്‍ കുട്ടികളുടെ ആശുപത്രിയിലേക്ക് റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ട അതേ ദിവസമായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച്ച.