Short Vartha - Malayalam News

യുക്രൈനില്‍ ആണവയുദ്ധത്തിനും സജ്ജമാണ്; USന് മുന്നറിയിപ്പുമായി പുടിന്‍

യുക്രൈനിലേക്ക് US സൈന്യത്തെ അയച്ചാല്‍ അത് വലിയ യുദ്ധത്തിന് വഴി തുറക്കുമെന്നും യുക്രൈനുമായുള്ള യുദ്ധത്തില്‍ ആണവായുധം പ്രയോഗിക്കാന്‍ റഷ്യ സജ്ജമാണെന്നും വ്‌ളാഡിമര്‍ പുടിന്‍ പറഞ്ഞു. നിലവില്‍ യുക്രൈനില്‍ ആണവയുദ്ധത്തിലേക്ക് കടക്കേണ്ട സാഹചര്യമില്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയിലെ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കവെ റൊസ്സിയ-1 ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.