Short Vartha - Malayalam News

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈനില്‍

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈനിലെത്തുന്നത്. യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തുന്ന അദ്ദേഹം യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-റഷ്യ ബന്ധം യുക്രൈനില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ യുക്രൈന്‍ സന്ദര്‍ശനം. നയതന്ത്ര ബന്ധം ആരംഭിച്ച് 30 വര്‍ഷമാകുമ്പോഴാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രൈന്‍ സന്ദര്‍ശിക്കുന്നത്.