Short Vartha - Malayalam News

റഷ്യ – യുക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ എല്ലാ പിന്തുണയും നൽകും: നരേന്ദ്ര മോദി

റഷ്യ - യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണ നൽകുമെന്നും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മോദിയുടെ പ്രതികരണം. യുദ്ധം മാനവരാശിക്ക് മുഴുവൻ ഭീഷണിയാണെന്നും മോദി പറഞ്ഞു. പോളണ്ടിലെ ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണത്തിലും പങ്കെടുത്ത ശേഷം പോളണ്ടിൽ നിന്ന് ട്രെയിനിൽ പ്രധാനമന്ത്രി മോദി യുക്രൈനിലേക്ക് പോകും.