Short Vartha - Malayalam News

പ്രധാനമന്ത്രി മോദി യുക്രൈൻ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി

യുക്രൈൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. യുക്രൈൻ റിപ്പബ്ലിക് സ്ഥാപിതമായതിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈനിൽ സന്ദർശനം നടത്തുന്നത്. സെലൻസ്കിയുമായുള്ള ചർച്ചയിൽ ഇന്ത്യ - യുക്രൈൻ സഹകരണം ശക്തമാക്കാനുള്ള നാലു കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. റഷ്യ - യുക്രൈൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രശ്നപരിഹാര സാധ്യതകളും ഇരു നേതാക്കളും ചർച്ച ചെയ്തു.