Short Vartha - Malayalam News

യുക്രൈനില്‍ മിസൈലാക്രമണം നടത്തി റഷ്യ; 20 പേര്‍ കൊല്ലപ്പെട്ടു

യുക്രൈന്‍ തുറമുഖ നഗരമായ ഒഡെസയിലായിരുന്നു റഷ്യയുടെ മിസൈലാക്രമണം. റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും ആംബുലന്‍സുകളും ഗ്യാസ് പൈപ്പലൈനുകളും ഉള്ള മേഖലകളിലാണ് റഷ്യ ആക്രമണം നടത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റഷ്യയുടെ ഹീനമായ നടപടിയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദമീര്‍ സെലന്‍സ്‌കി പറഞ്ഞു.