Short Vartha - Malayalam News

ചന്ദ്രയാന്‍ 4,5 ദൗത്യങ്ങളുടെ രൂപകല്പന പൂര്‍ത്തിയായി

സര്‍ക്കാര്‍ അനുമതി തേടുന്ന പ്രക്രിയ നടക്കുകയാണെന്ന് ISRO ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു. ചന്ദ്രയാന്‍-3ന്റെ ദൗത്യം അവസാനിച്ചു. ചന്ദ്രയാന്‍-4 ദൗത്യവിക്ഷേപണം 2028-ല്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനുശേഷം ചന്ദ്രനിലെ പാറകളും മണ്ണും ഭൂമിയിലേക്ക് കൊണ്ടുവരുക, ചന്ദ്രന്റെ ഭ്രമണപഥത്തിലെ ബഹിരാകാശത്ത് നിലയുറപ്പിക്കല്‍ പരീക്ഷണം നടത്തുക എന്നിവയാണ് ചന്ദ്രയാന്‍-4ന്റെ ദൗത്യം.