Short Vartha - Malayalam News

RLV പുഷ്പകിന്റെ രണ്ടാം ലാന്‍ഡിങ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ISRO

കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ DRDOയുടെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ വെച്ച് രാവിലെ 7.10 നാണ് പരീക്ഷണം നടന്നതെന്ന് ISRO വ്യക്തമാക്കി. ചിനൂക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നാലര കിലോമീറ്റര്‍ ഉയരത്തില്‍ പേടകത്തെ എത്തിച്ച ശേഷം താഴേക്ക് ഇടുകയായിരുന്നു. പേടകം സ്വയം ദിശമാറ്റി ലാന്‍ഡ് ചെയ്തു. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന പല പ്രതികൂല സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് ഈ ലാന്‍ഡിങ് പരീക്ഷണങ്ങള്‍. ISROയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമാണ് RLV.