Short Vartha - Malayalam News

അ​ഗ്നികുൽ കോസ്മോസിന്റെ റോക്കറ്റ് വിക്ഷേപണം വിജയകരം

ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പ് കമ്പനിയായ അഗ്നികുൽ കോസ്‌മോസ് നിർമിച്ച റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. സെമി ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചിരിക്കുന്ന അഗ്നിബാൻ SOrTeD എന്ന റോക്കറ്റിന്റെ വിക്ഷേപണമാണ് നടത്തിയത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു റോക്കറ്റ് സെമി ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ച് നിർമിച്ചത്. ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനി റോക്കറ്റ് വിക്ഷേപണം നടത്തുന്നത് ഇത് രണ്ടാം തവണയാണ്. വിക്ഷേപണ വിജയത്തെ ISRO അഭിനന്ദിച്ചു.