Short Vartha - Malayalam News

ചന്ദ്രയാന്‍ 4ന് ഇരട്ട വിക്ഷേപണം ആയിരിക്കുമെന്ന് ISRO മേധാവി

ചന്ദ്രയാന്‍ 4 പേടകം രണ്ട് ഭാഗങ്ങളായാണ് വിക്ഷേപിക്കുന്നതെന്നും ബഹിരാകാശത്ത് വെച്ച് ഈ ഭാഗങ്ങള്‍ തമ്മില്‍ യോജിപ്പിക്കുകയും ചന്ദ്രനിലേക്ക് യാത്ര തുടരുകയും ചെയ്യുമെന്ന് ISRO മേധാവി എസ്. സോമനാഥ് വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ISRO ഉപയോഗിക്കുന്ന ഏറ്റവും ശക്തിയേറിയ വിക്ഷേപണ റോക്കറ്റുകള്‍ക്ക് വഹിക്കാനാവുന്നതിനേക്കാള്‍ കൂടുതല്‍ ഭാരം ചന്ദ്രയാന്‍ 4 ദൗത്യത്തിനുണ്ടാകും എന്നതിനാലാണ് ISRO ഇരട്ട വിക്ഷേപണം എന്ന ആശയത്തിലെത്തിയത്.