Short Vartha - Malayalam News

RLVയുടെ മൂന്നാം ലാന്‍ഡിംഗ് പരീക്ഷണം വിജയകരം

ISROയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമാണ് RLV. ഇന്ന് രാവിലെ കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ DRDO എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ വച്ച് നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പുഷ്പക് എന്ന് പേരിട്ട RLV പേടകത്തെ പൊക്കിയെടുത്ത് നാലരക്കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്കിട്ടാണ് പരീക്ഷണം നടത്തിയത്.