Short Vartha - Malayalam News

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് മലയാളിയുള്‍പ്പടെ രണ്ട് ഇന്ത്യക്കാര്‍

ഇന്ത്യയുടെ പ്രഥമ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്‍യാനിലെ യാത്രികരായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ എന്നിവരാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ നേതൃത്വത്തില്‍ ഈ ആഴ്ച പരിശീലനം നേടുന്നത്. ശുഭാന്‍ശുവിനെയാണു ഒക്ടോബറിനുശേഷമുള്ള ആക്സിയം-4 ദൗത്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.