Short Vartha - Malayalam News

അത്യപൂര്‍വമായി ഒന്നിച്ചുവരുന്ന ‘സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍’ ഇന്ന്

ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍മൂണാണ് ഇന്ന് ആകാശത്ത് തെളിയുക. ഇന്ത്യയില്‍ തിങ്കളാഴ്ച 11.56 മുതലാകും സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍ ദൃശ്യമാവുക. അടുത്ത മൂന്ന് ദിവസം ഈ ആകാശക്കാഴ്ച തുടരും എന്നാണ് നാസയുടെ പ്രവചനം. ഈ വര്‍ഷം വരാനിരിക്കുന്നതില്‍ നാല് സൂപ്പര്‍മൂണുകളില്‍ ആദ്യത്തേതാണിത്. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന്‍ ഏറ്റവും അടുത്തു നല്‍ക്കുന്ന സമയത്തെ പൂര്‍ണ ചന്ദ്രനെയാണ് സൂപ്പര്‍മൂണ്‍ എന്ന് പറയുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലുപ്പവും തിളക്കമുള്ളതുമായ പൂര്‍ണചന്ദ്രനാണ് ഇന്ന് ദൃശ്യമാവുക. നാല് പൂര്‍ണ ചന്ദ്രന്മാരുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂര്‍ണ ചന്ദ്രനാണ് ബ്ലൂമൂണ്‍ എന്നറിയപ്പെടുന്നത്. സൂപ്പര്‍മൂണിനൊപ്പം ബ്ലൂമൂണ്‍ എത്തുന്നത് രണ്ട് പതിറ്റാണ്ടിലൊരിക്കലാണെന്ന് നാസ പറയുന്നു.