Short Vartha - Malayalam News

നോക്കിയയുമായി ചേര്‍ന്ന് നാസ ചന്ദ്രനില്‍ സെല്ലുലാര്‍ കണക്ടിവിറ്റി എത്തിക്കാനൊരുങ്ങുന്നു

ചന്ദ്രനില്‍ സെല്ലുലാര്‍ കണക്ടിവിറ്റി സ്ഥാപിക്കാനായി നോക്കിയയുടെ ബെല്‍ ലാബ്സ് ആണ് 4G നെറ്റ്‌വര്‍ക്ക് വികസിപ്പിച്ചത്. US കമ്പനിയായ ഇന്റൂയിറ്റീവ് മെഷീന്‍സ് നിര്‍മിച്ച ലാന്ററിലാണ് ഇത് ചന്ദ്രനിലെത്തിക്കുക. ലാന്ററും റോവറുകളും തമ്മിലുള്ള ആശയവിനിമയത്തിന് വേണ്ടിയാണ് ഈ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുക. ഈ ഉപകരണങ്ങള്‍ പകര്‍ത്തുന്ന ചിത്രം 4G നെറ്റ്‌വര്‍ക്കിന്റെ സഹായത്തോടെ ലാന്ററിലേക്കും അതില്‍ നിന്ന് ഭൂമിയിലേക്കും അതിവേഗം എത്തിക്കാന്‍ സാധിക്കുമെന്നാണ് നാസ പറയുന്നത്.