Short Vartha - Malayalam News

ഭൂമിയെ ലക്ഷ്യമാക്കി അതിവേഗത്തില്‍ രണ്ട് ഉല്‍ക്കകള്‍ നീങ്ങുന്നതായി നാസ

അതിവേഗത്തില്‍ നീങ്ങുന്ന രണ്ട് ഉല്‍ക്കകള്‍ യാതൊരുവിധ ഭീഷണിയുമില്ലാതെ ഭൂമിക്ക് അരികിലൂടെ ഇന്ന് കടന്നു പോകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാസ അറിയിച്ചു. ഭൂമിയില്‍ നിന്ന് 4,580,000 മൈലുകള്‍ക്ക് അപ്പുറത്തുകൂടിയാണ് ഇത് കടന്നുപോകുക. 2024 RO11 എന്ന് പേരിട്ടിരിക്കുന്ന ഉല്‍ക്കയ്ക്ക് 120 അടി നീളം വരും. അതായത് ഒരു ഉല്‍ക്കയ്ക്ക് വാണിജ്യ വിമാനത്തിന്റെ അത്ര വലിപ്പമുണ്ട്. 2020 GE എന്ന് പേരിട്ടിരിക്കുന്ന 26 അടി മാത്രം നീളമുള്ള രണ്ടാമത്തെ ഉല്‍ക്ക ആദ്യത്തേതിനെ അപേക്ഷിച്ച് ഭൂമിക്ക് കുറച്ചുകൂടി അരികിലൂടെയാണ് കടന്നുപോകുക.