Short Vartha - Malayalam News

സുരക്ഷിതരായി ഭൂമിയില്‍ തിരിച്ചെത്താനാകുമെന്ന വിശ്വാസമുണ്ട്: സുനിത വില്യംസ്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ബുധനാഴ്ച നടത്തിയ തത്സമയ പ്രസ് കോളിനിടയിലാണ് നാസ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും തിരിച്ചെത്താനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ജൂണ്‍ അഞ്ചിനാണ് ഇരുവരും ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തില്‍ പോയത്. സ്റ്റാര്‍ലൈനറിലെ ഹീലിയം ചോര്‍ച്ചയും മറ്റു തകരാറുകളും കാരണം ഇരുവരുടെയും തിരിച്ചുവരവ് മുടങ്ങിയിരിക്കുകയാണ്. അതേസമയം നിലവില്‍ പേടകം തിരിച്ചിറക്കാനുള്ള പുതിയ തീയ്യതി നാസ പ്രഖ്യാപിച്ചിട്ടില്ല.