Short Vartha - Malayalam News

ബഹിരാകാശത്ത് കുടുങ്ങി സുനിതാ വില്യംസും ബച്ച് വില്‍മോറും

ബഹിരാകാശ നിലയത്തിലേക്ക് പോയ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് സുനിത വില്യംസിന്റെയും സഹയാത്രികന്‍ ബച്ച് വില്‍മോറിന്റെയും തിരിച്ചിറക്കം വൈകുകയാണ്. ജൂണ്‍ 14ന് മടങ്ങേണ്ട പേടകം നാലാം തവണയാണ് യാത്ര മാറ്റിവെയ്ക്കുന്നത്.ജൂണ്‍ അഞ്ചിനാണ് പേടകം വിക്ഷേപിച്ചത്. ഒമ്പത് ദിവസം മാത്രമാണ് ദൗത്യത്തിന്റെ ദൈര്‍ഘ്യം. ജൂണ്‍ 13ന് ഇരുവരും ഭൂമിയില്‍ തിരിച്ചെത്തേണ്ടതായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍ നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടാവുകയും ചെയ്തു. അതേസമയം മടങ്ങി വരവിന്റെ പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നാസയും ബോയിങ് സംഘവും പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്.