Short Vartha - Malayalam News

സ്റ്റാര്‍ലൈനര്‍ വിക്ഷേപിച്ചു; സുനിതാ വില്യംസ് വീണ്ടും ബഹിരാകാശത്തേക്കു പറന്നു

സ്റ്റാര്‍ലൈനര്‍ മനുഷ്യനെയും വഹിച്ച് നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. ദൗത്യം സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് മൂന്നുതവണ മുടങ്ങിയിരുന്നു. ഇതിനു ശേഷമാണ് ഫ്‌ലോറിഡയിലെ കേപ്പ് കാനവെറല്‍ ബഹിരാകാശനിലയത്തില്‍ നിന്ന് ദൗത്യം വിജയകരമായി വിക്ഷേപിച്ചത്. നാസയിലെ ഗവേഷകന്‍ ബുച്ച് വില്‍മോസും സുനിതാ വില്യംസുമാണ് സ്റ്റാര്‍ലൈനറിലെ യാത്രികര്‍. പരീക്ഷണങ്ങള്‍ക്കായി ഒരാഴ്ചയിലേറെ ബഹിരാകാശത്ത് ചെലവിട്ട ശേഷം ഇതേ പേടകത്തില്‍ ജൂണ്‍ 14-ന് USലെ മരുഭൂമിയില്‍ ഇവര്‍ തിരിച്ചിറങ്ങും.