Short Vartha - Malayalam News

ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ വിക്ഷേപണം മേയ് 10ന്

ഇന്ന് നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുമൂലം മാറ്റിവെക്കുകയായിരുന്നു. ആദ്യം 24 മണിക്കൂര്‍ നേരത്തേക്കാണ് വിക്ഷേപണം മാറ്റിവച്ചത്. പിന്നീടാണ് വിക്ഷേപണം മേയ് പത്തിലേക്ക് മാറ്റിയതായി ബോയിങ് അറിയിച്ചത്. നാസയുടെ ബഹിരാകാശ സഞ്ചാരികളായ മുന്‍ US നേവി കാപ്റ്റന്‍ ബാരി ബച്ച് വില്‍മോര്‍, മുന്‍ നേവി ഏവിയേറ്ററും ടെസ്റ്റ് പൈലറ്റുമായ സുനിത വില്യംസ് എന്നിവരാണ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ആദ്യ യാത്രികര്‍.