Short Vartha - Malayalam News

സുനിതാ വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്നു

ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ വാഹനത്തിന്റെ പരിശീലന യാത്രയുടെ ഭാഗമായാണ് ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങുന്നത്. മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന സ്റ്റാര്‍ലൈനറിന്റെ ആദ്യ പരീക്ഷണ യാത്രയാണിത്. മെയ് ഏഴിന് ഫ്‌ളോറിഡയിലെ കേപ് കാനവെറല്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് സ്റ്റാര്‍ലൈനര്‍ പറന്നുയരുന്നത്. 2006 ഡിസംബറിലായിരുന്നു സുനിത വില്യംസിന്റെ ആദ്യ ബഹിരാകാശ യാത്ര.