Short Vartha - Malayalam News

ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു

വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുന്‍പ് റോക്കറ്റിലെ ഓക്‌സിജന്‍ വാല്‍വില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റി വച്ചത്. വിക്ഷേപണത്തിനായി യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും പേടകത്തില്‍ പ്രവേശിച്ച ശേഷമാണ് തകരാര്‍ കണ്ടെത്തുന്നത്. വിക്ഷേപണം മാറ്റിവെച്ചതോടെ ഇവരെ തിരിച്ചിറക്കി. USലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണത്തിന് ഒരുങ്ങിയത്.