Short Vartha - Malayalam News

സുനിത വില്യംസും വില്‍മോറും ഇല്ലാതെ സ്റ്റാര്‍ലൈനര്‍ തിരിച്ചെത്തി

നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുപോയ ബോയിങ് സ്റ്റാര്‍ലൈനര്‍ ഇരുവരുമില്ലാതെ ഭൂമിയില്‍ മടങ്ങിയെത്തി. ഇന്ത്യന്‍ സമയം രാവിലെ 9.30നായിരുന്നു പേടകം ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ്‌സ് സ്‌പേസ് ഹാര്‍ബറില്‍ ലാന്‍ഡ് ചെയ്തത്. ജൂണ്‍ 5നായിരുന്നു ബോയിങ് സ്റ്റാര്‍ലൈനറില്‍ സുനിതയും വില്‍മോറും യാത്ര തിരിച്ചത്. എന്നാല്‍ ഹീലിയം ചോര്‍ച്ചയുള്‍പ്പെടെ സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്ന് ഇരുവരും തിരിച്ചു വരാതെ ബഹിരാകാശ നിലയത്തില്‍ തന്നെ തുടരുകയായിരുന്നു. ഇരുവരും അടുത്ത ഫെബ്രുവരി വരെ അവിടെ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.