Short Vartha - Malayalam News

ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാന്‍ 72 ശതമാനം സാധ്യതയെന്ന് നാസ

അപകട സാധ്യതയുള്ള ഒരു ഛിന്നഗ്രഹം 2038ല്‍ ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്നാണ് നാസ പറയുന്നത്. ഛിന്നഗ്രഹത്തെ നേരിടാന്‍ ഭൂമി വേണ്ടത്ര തയാറല്ലെന്നുമാണ് നാസയുടെ വിലയിരുത്തല്‍ മണിക്കൂറില്‍ 16,500 കിലോമീറ്റര്‍ വേഗതയിലാണ് ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം. എന്നാല്‍ ഇതിന്റെ വലിപ്പം, ഘടന, ദീര്‍ഘകാല പാത എന്നിവ കൃത്യമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് നാസ പറയുന്നു. നാസയുടെ സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്ട് സ്റ്റഡീസ് നിരന്തരമായ നിരീക്ഷണം നടത്തുന്നുണ്ട്. ഓരോ വര്‍ഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ ഭ്രമണപഥത്തിന് സമീപത്തുകൂടി കടന്നു പോകുന്നുണ്ട്.