Short Vartha - Malayalam News

ഗുജറാത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ട ഗര്‍ത്തം കണ്ടെത്തി നാസ

നാസയുടെ ലാന്റ്സാറ്റ് 8 ഉപഗ്രഹമാണ് ബന്നി സമതലത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ട ഗര്‍ത്തം കണ്ടെത്തിയത്. ഉപഗ്രഹ ചിത്രത്തിന്റെ സഹായത്തോടെ പ്രദേശത്തിന്റെ ഘടന വിശകലനം ചെയ്യുകയും ഗര്‍ത്തം ഉല്‍ക്കാപതനത്തെ തുടര്‍ന്ന് ഉണ്ടായതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഏകദേശം 1.8 കിലോമീറ്റര്‍ വ്യാസമുള്ള 20 അടി താഴ്ചയുള്ള ഈ ഗര്‍ത്തത്തിന് ലുണ ഇംപാക്ട് ക്രേറ്റര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.