Short Vartha - Malayalam News

ഗുജറാത്തില്‍ ക്ലാസ് റൂമിന്റെ ഭിത്തി തകര്‍ന്നുവീണ് വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്

ഗുജറാത്തിലെ വഡോദരയിലെ ശ്രീ നാരായണ്‍ ഗുരുകുല സ്‌കൂളിന്റെ ഭിത്തിയാണ് തകര്‍ന്ന് വീണത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ഉച്ചഭക്ഷണ ഇടവേളയ്ക്കിടെയായിരുന്നു സംഭവം. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. മറ്റ് വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രൂപാല്‍ ഷാ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ സൈക്കിള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തേക്കാണ് ഭിത്തി ഇടിഞ്ഞ് വീണതെന്നും 12 ഓളം സൈക്കിള്‍ പുറത്തെടുത്തെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വിനോദ് മൊഹിതെ പറഞ്ഞു.