Short Vartha - Malayalam News

മധ്യപ്രദേശില്‍ ക്ഷേത്രമതില്‍ ഇടിഞ്ഞുവീണ് എട്ട് കുട്ടികള്‍ മരിച്ചു

മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഷാഹ്പൂരിലാണ് കനത്ത മഴയെ തുടര്‍ന്ന് ക്ഷേത്രമതില്‍ ഇടിഞ്ഞുവീണ് എട്ട് കുട്ടികള്‍ മരണപ്പെട്ടത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 50 വര്‍ഷത്തോളം പഴക്കമുളള മതിലാണ് ഇടിഞ്ഞുവീണത്. ശ്രാവണമാസ ആഘോഷങ്ങളുടെ ഭാഗമായ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് മതില്‍ ഇടിഞ്ഞുവീണത്. പ്രദേശത്ത്് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.