Short Vartha - Malayalam News

തിരുവനന്തപുരത്ത് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പോത്തന്‍കോട് ഇടത്തറ വാര്‍ഡില്‍ ശ്രീകല (61) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടമുണ്ടായത്. ഇവര്‍ പുതിയ വീട് നിര്‍മ്മിച്ചപ്പോള്‍ പഴയ വീട് പൊളിച്ചു മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മഴ ശക്തമായതോടെ പൊളിക്കുന്നത് നിര്‍ത്തിവെച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ ഇവിടെ സൂക്ഷിച്ചിരുന്ന വിറകെടുക്കാനെത്തിയ ശ്രീകലയുടെ ദേഹത്തേക്ക് മഴയില്‍ കുതിര്‍ന്ന ചുമര്‍ ഇടിഞ്ഞു വീഴുകയായിരുന്നു.