Short Vartha - Malayalam News

മധ്യപ്രദേശില്‍ ചെന്നായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

മധ്യപ്രദേശിലെ ഖണ്ട്വയില്‍ വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന അഞ്ച് പേര്‍ക്ക് ചെന്നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമിച്ച ചെന്നായയെ ഗ്രാമവാസികള്‍ പിടികൂടി കെട്ടിയിട്ടു. ചെന്നായയുടെ ആക്രമണം മേഖലയിലെ 35 ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ ചെന്നായയുടെ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 35 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ മധ്യപ്രദേശിലും ചെന്നായ ആക്രമണം ഉണ്ടായിരിക്കുന്നത്.