Short Vartha - Malayalam News

പീരുമേട്ടിലെ ജനവാസ മേഖലയില്‍ കരടി ഇറങ്ങി

പീരുമേട് ടൗണിന് സമീപമാണ് കരടിയിറങ്ങിയത്. പീരുമേട് ടൗണില്‍ അഗ്നിരക്ഷാ നിലയത്തിന് തൊട്ടടുത്ത് താമസിക്കുന്ന പുത്തന്‍പറമ്പില്‍ രാജന്റെ വീട്ടുമുറ്റത്താണ് കരടിയെത്തിയത്. കരടിയുടെ മുമ്പില്‍ അകപ്പെട്ട രാജന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് കരടി കൃഷിയിടത്തില്‍ ഒളിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വനം വകുപ്പ് കാമറ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങി.