Short Vartha - Malayalam News

പെരിങ്ങല്‍കുത്ത് പള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

പെരിങ്ങല്‍കുത്ത് പുളിയിലപാറ ക്രിസ്തുരാജ പള്ളിയിലാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയെത്തിയ ആനക്കൂട്ടം പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയും ഫാന്‍, മൈക്ക്, സ്പീക്കര്‍, കസേരകള്‍ തുടങ്ങിയവ നശിപ്പിക്കുകയും ചെയ്തു. രാവിലെ പ്രദേശത്ത് കന്നുകാലികളെ മേയ്ക്കാന്‍ പോയവരാണ് സംഭവം കണ്ടത്. നേരത്തെയും കാട്ടാനക്കൂട്ടം പള്ളി ആക്രമിച്ചിട്ടുണ്ട്.