Short Vartha - Malayalam News

മൂന്നാറില്‍ കാട്ടാന ആക്രമണം; 2 പേര്‍ക്ക് പരിക്ക്

മൂന്നാര്‍ കല്ലാറിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു ശുചീകരണ തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. എം ജ കോളനി സ്വദേശി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖര്‍ എന്നിവര്‍ക്ക് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്. പരിക്കേറ്റ ഇരുവരെയും ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനവാസമേഖലയില്‍ കാട്ടാനയിറങ്ങിയിട്ടും വനം വകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മറയൂര്‍ കാന്തല്ലൂരിലുണ്ടായ കാട്ടാന ആക്രമണത്തില്‍ പാമ്പന്‍മല സ്വദേശിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.