Short Vartha - Malayalam News

പാലക്കാട് കാട്ടാനയാക്രമണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്

പാലക്കാട് മണ്ണാർക്കാട് തിരുവിഴാംകുന്നിലാണ് സംഭവം. തിരുവിഴാംകുന്ന് ഫോറസ്റ്റ് ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം. ജഗദീഷിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. RRT സംഘം കാട്ടാനക്കൂട്ടത്തെ തുരത്തുകയായിരുന്നു. ഇതിനിടെ ആന ആക്രമിക്കാൻ എത്തുകയും ഓടിമാറുന്നതിനിടെ കാട്ടാന ജഗദീഷിനെ തുമ്പികൈ കൊണ്ട് തട്ടുകയുമായിരുന്നു. നട്ടെല്ലിന് പരിക്കേറ്റ ജഗദീഷ് മണ്ണാർക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.