Short Vartha - Malayalam News

കോതമംഗലത്ത് ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു

ചേറങ്ങനാല്‍ പാറയ്ക്കല്‍ അവറാച്ചനെയാണ് (75) കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അവറാച്ചനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യവ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ് ചെയ്തുകൊണ്ടിരുന്ന അവറാച്ചനെ കാട്ടാന ആക്രമിക്കുകയായിരുന്നു.