Short Vartha - Malayalam News

മൂന്നാറില്‍ ഭീതി പരത്തി കാട്ടാനകളായ പടയപ്പയും ഒറ്റക്കൊമ്പനും

മാട്ടുപ്പട്ടി, കുണ്ടള, കന്നിമല, കടലാര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് പടയപ്പ സാധാരണ ഇറങ്ങാറുള്ളത്. അടുത്തകാലത്താണ് ഒറ്റക്കൊമ്പന്‍ മൂന്നാറിലെത്തിയത്. ലക്ഷ്മി എസ്റ്റേറ്റ് പ്രദേശത്ത് ആന പട്ടാപ്പകല്‍ പോലും തൊഴിലാളി ലയങ്ങള്‍ക്ക് സമീപത്തെത്തുന്നത് പതിവാണ്. ആനകളെ RRT സംഘം തുരത്തിയോടിച്ചെങ്കിലും വീണ്ടും തിരിച്ചെത്തി മേഖലയില്‍ ശല്യം തുടരുകയാണ്. വനം വകുപ്പ് ആനകളെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്.