Short Vartha - Malayalam News

വന്യജീവി ആക്രമണം; 5 വര്‍ഷത്തിനിടെ സംസ്ഥാനത്ത് 486 പേര്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ 486 പേര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഇതില്‍ 124 പേരും മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലാണ്. കടുവയുടെ ആക്രമണത്തില്‍ 6 പേര്‍ മരിച്ചു. രാജ്യസഭയില്‍ വി. ശിവദാസന്‍, ഹാരിസ് ബീരാന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് വന്യജീവി ആക്രമണത്തിന് ഇരയായി മരിച്ചവരുടെ കണക്ക് പുറത്തുവിട്ടത്.