Short Vartha - Malayalam News

രാജ്യത്ത് 5 വര്‍ഷത്തിനിടെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 2853 പേര്‍

കേന്ദ്ര പരിസ്ഥിതി സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗാണ് രാജ്യസഭയില്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 2019ല്‍ 587, 2020ല്‍ 471, 2021ല്‍ 557, 2022ല്‍ 610, 2023ല്‍ 628 പേരും കൊല്ലപ്പെട്ടു. ഇതില്‍ ഒഡീഷയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത്. 624 പേരാണ് ഇവിടെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേരളത്തില്‍ അഞ്ചു വര്‍ഷത്തിനിടെ 124 പേരാണ് ആനയുടെ ആക്രമണത്തില്‍ മരണപ്പെട്ടത്.