Short Vartha - Malayalam News

ഇടുക്കിയില്‍ കാട്ടാന ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഇടുക്കി മറയൂര്‍ കാന്തല്ലൂരില്‍ ഇന്ന് രാവിലെ ഏഴോടെയാണ് കാട്ടാന ആക്രമണമുണ്ടായത്. സംഭവത്തില്‍ പാമ്പന്‍മല സ്വദേശി തോമസിന് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ തോട്ടത്തില്‍ കൃഷിപ്പണി ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന തോമസിന്റെ ഭാര്യ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി. തുടര്‍ന്ന് പരിഭ്രാന്തിയിലായ ആന പിന്മാറുകയായിരുന്നു.