Short Vartha - Malayalam News

ആദിവാസി ഊരുകളില്‍ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് 7 ലക്ഷം രൂപ പിഴ

ഇടുക്കിയിലെ ആദിവാസി ഊരുകളില്‍ കാലാവധി കഴിഞ്ഞ കേരശക്തി വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിനെതിരെ നടപടി. സ്ഥാപനത്തിന്റെ ഉടമ ഷിജാസില്‍ നിന്ന് ഏഴ് ലക്ഷം രൂപ പിഴ ഈടാക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഊരിലേക്കുളള ഭക്ഷ്യ കിറ്റിലായിരുന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉള്‍പ്പെടുത്തിയത്. ഇത് ഉപയോഗിച്ച ആളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്. 15 ദിവസത്തിനകം പിഴ ഒടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.