Short Vartha - Malayalam News

ഇടുക്കി ജില്ലയിൽ രാത്രി യാത്രയ്ക്ക് നിരോധനം

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിട്ടു. നാളെ രാവിലെ 6 മണി വരെയാണ് നിരോധനം. ജില്ലയിൽ ശക്തമായി മഴ പെയ്യുന്നതിനാൽ കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകൾ തുറക്കുന്നതിനും ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്. അതിനാൽ മുതിരപ്പുഴ, പെരിയാർ എന്നിവയുടെ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.