Short Vartha - Malayalam News

മൂന്നാറില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം

മൂന്നാര്‍ ചെണ്ടുവര എസ്റ്റേറ്റ് ലോവര്‍ ഡിവിഷനിലാണ് കാട്ടാന പടയപ്പ എത്തിയത്. ലയങ്ങള്‍ക്ക് സമീപത്തെത്തിയ ആന പ്രദേശത്തെ കാര്‍ഷികവിളകള്‍ നശിപ്പിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ആനയെ പ്രദേശത്തുനിന്ന് തുരത്തുകയായിരുന്നു. കുറച്ച് ദിവസങ്ങളിലായി മറയൂര്‍ മേഖലയിലായിരുന്ന പടയപ്പ കഴിഞ്ഞ ദിവസമാണ് മൂന്നാര്‍ മേഖലയിലേക്ക് തിരികെ എത്തിയത്.