Short Vartha - Malayalam News

കാട്ടാന ആക്രമണത്തില്‍ മരണം; വയനാട്ടില്‍ നാട്ടുകാരുടെ പ്രതിഷേധം

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഇന്നലെയാണ് കല്ലൂര്‍ കല്ലുമുക്ക് മാറോട് കോളനിയിലെ രാജു (48) മരിച്ചത്. മരണത്തെ തുടര്‍ന്ന് കല്ലൂര്‍ ടൗണില്‍ നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുകയാണ്. കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, കുടുംബാംഗത്തിന് സ്ഥിരജോലി നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. രാജുവിന്റെ വീട്ടിലേക്കെത്തിയ മന്ത്രി ഒ. ആര്‍. കേളുവിന് നേരെയും പ്രതിഷേധമുണ്ടായി. രാജുവിന്റെ സഹോദരന്റെ മകന്‍ ബിജു അഞ്ച് വര്‍ഷം മുമ്പ് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് തളര്‍ന്നു കിടക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.