Short Vartha - Malayalam News

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

വയനാട് നൂല്‍പ്പുഴ കല്ലൂര്‍ മാറോട് ഊരിലെ രാജുവാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച എട്ടേമുക്കാലോടെ വയലില്‍ നിന്ന് പണി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ആനയുടെ ആക്രമണത്തില്‍ രാജുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്നും ഉടന്‍ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു.