Short Vartha - Malayalam News

വയനാട്ടില്‍ പിടിയിലായ കടുവയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍; കാട്ടിലേക്ക് വിടാന്‍ കഴിയാത്ത സാഹചര്യം

കടുവയുടെ മുന്‍വശത്തെ രണ്ട് പല്ലുകള്‍ കൊഴിഞ്ഞ നിലയിലാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കടുവയെ കാട്ടിലേക്ക് വിടാന്‍ കഴിയാത്ത സാഹചര്യമാണുളളതെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍. കടുവയെ മൃഗശാലയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. മൂന്നു ദിവസമായി, വയനാട് കേണിച്ചിറയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവയാണ് ഇന്നലെ രാത്രിയോടെ കൂട്ടിലായത്.