Short Vartha - Malayalam News

തിരുവനന്തപുരത്ത് കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

വിതുര ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58) എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ വീടിന് മുറ്റത്ത് ഇറങ്ങിയപ്പോഴാണ് ഇയാളെ രണ്ട് കരടികള്‍ ആക്രമിച്ചത്. ലാലായെ അടിച്ച് നിലത്തിടുകയും ഇടതുകാലിന്റെ മുട്ടിലും വലതു കൈയുടെ മുട്ടിലും കടിച്ച് പരുക്കേല്‍പ്പിക്കുകയുമായിരുന്നു. ഇയാളുടെ നിലവിളി കേട്ട് വീട്ടുകാരും അയല്‍ക്കാരും ഓടിയെത്തിയപ്പോള്‍ കരടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.